മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ശമ്പളകുടിശിക ആവശ്യപ്പെട്ട് കിംഗ്ഫിഷർ എയർലൈൻസിലെ ജീവനക്കാർ നിരാഹാര സമരത്തിനൊരുങ്ങുന്നു. കിംഗ്ഫിഷർ ചെയർമാൻ വിജയമല്യയ്ക്ക് രണ്ടാഴ്ച നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയൊന്നുമാകാത്ത സാഹചര്യത്തിലാണ് സമരനീക്കം. ...
സ്റ്റോക്ക്ബ്രോക്കിംഗ്, സബ്ബ്രോക്കിംഗ് സ്ഥാപനങ്ങളിലെ പണമിടപാടുകൾ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്താൻ 2012-13 ൽ സെബി ഇന്ത്യയിലെ 200 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 162 സ്റ്റോക്ക് ബ്രോക്കർമാരുടെയും 39 സബ് ബ്രോക്കർമാരുടെ ...
സ്വയം പര്യാപ്തമാണെങ്കിലും ഇന്ത്യയിലേക്ക് ഈജിപ്തിലേക്ക് ഉള്ളി ഇറക്കുമതി. 300 ടൺ ഉള്ളിയാണ് നാളെ മുതൽ മുംബൈയിലെ ചില്ലറ വില്പനശാലകളിലേക്ക് എത്തുന്നത്. ഒരു വർഷത്തിനുള്ളിൽ 24,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് അനുമതി ...
രാജ്യത്തിന് ശക്തമായ നേതൃത്വം വേണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി. ഹരിയാനയിലെ റിവാരിയിൽ വിമുക്ത ഭടൻമാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ...
വർഗീയ കലാപം 47 പേരുടെ ജീവൻ അപഹരിച്ച ഉത്തർപ്രദേശിലെ മുസാഫർനഗർ നാളെ പ്രധാനമന്ത്രി മൻമോഹൻസിംഗ് സന്ദർശിക്കും. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ...
മലബാറിന്റെ വ്യോമ കവാടമായ കരിപ്പൂർ വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് ഇന്നു പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഹാൻഡ്ലിംഗ്, കാർഗോ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. ഗ്രൗണ്ട് ...
പ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടേതാക്കി വിഭജിക്കാനാണ് തീരുമാനം. 2013 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 171.06 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ ഓഹരി മൂലധനം. ...
സിറിയക്കെതിരായ സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിൽ ഇന്നു തീരുമാനമാകും. നടപടി അനിവാര്യമെന്ന് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി അഭിപ്രായപ്പെട്ടു. ജോൺ കെറി അവതരിപ്പിക്കുന്ന പ്രമേയം വിജയിച്ചാൽ ഏതു നിമിഷവും യുദ്ധം ...
കൊച്ചി-കോയമ്പത്തൂർ വാതക പൈപ്പ് ലൈൻ സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു. 229 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് ബിപിസിഎൽ തയാറെടുക്കുന്നത്. 1.4 കിലോമീറ്റർ ...
ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ രാജ്യത്തെമ്പാടുമായി പഞ്ചായത്തു തലത്തിൽ 10,000 വെയർഹൗസുകൾ സ്ഥാപിക്കാൻ നബാർഡ് ഒരുങ്ങുന്നു. ഏകദേശം 5,000 കോടിയുടെ മൂലധന നിക്ഷേപത്തിന് നബാർഡ് തീരുമാനം വഴിതെളിക്കും. പ്രാഥമിക സഹകരണസംഘങ്ങൾ ...
രാജസ്ഥാൻ തലസ്ഥാനമായ ജയപ്പൂർ ഇനി മെട്രോ മാപ്പിലേക്ക്. ജയപ്പൂർ മെട്രോ 18-ന് മുഖ്യമന്ത്രി അശോക് ഗേലോട്ട് ഫളാഗ് ഓഫ് ചെയ്യും. മാൻസരോവർ മെട്രോ സ്റ്റേഷനിൽ നിന്നാണ് ട്രയൽറൺ ആരംഭിക്കുകയെന്ന് ജയപ്പൂർ മെട്രോ റെയിൽ കോർപറേഷൻ ...
ഇന്ത്യയിലേക്ക് സെപ്റ്റംബർ ആദ്യവാരം 2600 കോടിയുടെ വിദേശിനിക്ഷേപം എത്തിയതായി സെബി. ആർബിഐ ഗവർണറായി രുഘുറാം രാജൻ ചുമതലയേറ്റതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ മുതൽമുടക്കിന് തയാറായത്. 1689 കോടി (256 ...
വേഗപ്പൂട്ട് കർശനമാക്കിക്കൊണ്ടുള്ള മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യബസ് ഉടമകൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. 14 പേരുടെ മരണത്തിന് ഇടയാക്കിയ മലപ്പുറം ബസ് ...
രാജ്യത്തെമ്പാടും വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാൻ മുത്തൂറ്റ് ഫിനാൻസിന് ഫോറിൻ ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്ഐപിബി) അനുമതി. റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 9,000 ...
ഉയർന്ന ഇന്ധനവിലയും രൂപയുടെ തകർച്ചയും കണക്കിലെടുത്ത് എയർ ഇന്ത്യയും യാത്രനിരക്കുകൾ വർധിപ്പിച്ചു. ബേസ് നിരക്ക് മൂന്ന് മാസം മുമ്പത്തെ നിരക്കിലേക്കാണ് ഉയർത്തിയത്. ഫ്യുവൽ സർചാർജിൽ വർധന വരുത്തിയിട്ടില്ല. ജൂണിൽ ടിക്കറ്റ് ...