സെപ്റ്റംബർ ആദ്യവാരം 2600 കോടിയുടെ വിദേശനിക്ഷേപം

Posted on: September 8, 2013

FII'Sഇന്ത്യയിലേക്ക് സെപ്റ്റംബർ ആദ്യവാരം 2600 കോടിയുടെ വിദേശിനിക്ഷേപം എത്തിയതായി സെബി. ആർബിഐ ഗവർണറായി രുഘുറാം രാജൻ ചുമതലയേറ്റതിന്റെ ആത്മവിശ്വാസത്തിലാണ് വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ മുതൽമുടക്കിന് തയാറായത്. 1689 കോടി (256 ദശലക്ഷം ഡോളർ) ഡെറ്റ് മാർക്കറ്റിലും 882 കോടി (135 ദശലക്ഷം ഡോളർ) ഇക്വിറ്റി മാർക്കറ്റിലുമാണ് നിക്ഷേപിക്കപ്പെട്ടത്. ഓഗസ്റ്റിൽ 16,000 കോടി (2.5 ബില്യൺ ഡോളർ) രൂപ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിന്നും പിൻവലിക്കുകയുണ്ടായി.

TAGS: FDI | FII | Foreign Investment |