ഇന്ത്യയ്ക്കു ശക്തമായ നേതൃത്വം വേണമെന്ന് മോഡി

Posted on: September 15, 2013

narendra-modiരാജ്യത്തിന് ശക്തമായ നേതൃത്വം വേണമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡി. ഹരിയാനയിലെ റിവാരിയിൽ വിമുക്ത ഭടൻമാരുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള ആദ്യ പൊതുയോഗമായിരുന്നു ഹരിയാനയിലേത്. മുൻപ്രധാനമന്ത്രി വാജ്‌പേയിയും തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് റിവാരിയിൽ നിന്നായിരുന്നു.

ഇന്ത്യൻ സൈന്യത്തിന്റെ മതേതര സ്വഭാവം തകർക്കാനാണ് യുപിഎ സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്രമോഡി കുറ്റപ്പെടുത്തി. നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഞ്ചു ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തെ പരാമർശിച്ച മോഡി പ്രശ്‌നങ്ങൾ അതിർത്തിയിലല്ല, ഡൽഹിയിലാണെന്നും വിമർശിച്ചു.

താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായത് ദൈവഹിതമാണ്. സ്ഥാനാർത്ഥിയാകുമെന്ന് ഒരു സൂചനയും നേരത്തെ കിട്ടിയിരുന്നില്ലെന്നും മോഡി കൂട്ടിചേർത്തു.