ഇരുനൂറ് സ്ഥാപനങ്ങളിൽ സെബിയുടെ പരിശോധന

Posted on: September 15, 2013

Sebiസ്റ്റോക്ക്‌ബ്രോക്കിംഗ്, സബ്‌ബ്രോക്കിംഗ് സ്ഥാപനങ്ങളിലെ പണമിടപാടുകൾ സംബന്ധിച്ച് സുതാര്യത ഉറപ്പുവരുത്താൻ 2012-13 ൽ സെബി ഇന്ത്യയിലെ 200 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 162 സ്‌റ്റോക്ക് ബ്രോക്കർമാരുടെയും 39 സബ് ബ്രോക്കർമാരുടെ ഓഫീസുകളിലായിരുന്നു പരിശോധന.

ഹവാല, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. പരിശോധിച്ച സ്ഥാപനങ്ങളുടെ പേരുകളും കണ്ടെത്തലുകളും വെളിപ്പെടുത്തിയിട്ടില്ല. 2011-12 ൽ 69 ബ്രോക്കർമാരുടെയും 12 സബ് ബ്രോക്കർമാരുടെയും ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു.

TAGS: Sebi | Sebi Inspection |