വൈറ്റ് ലേബൽ എടിഎം : മുത്തൂറ്റ് ഫിനാൻസിന് അനുമതി

Posted on: September 5, 2013

muthoot-m-george-logoരാജ്യത്തെമ്പാടും വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാൻ മുത്തൂറ്റ് ഫിനാൻസിന് ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി. റിസർവ് ബാങ്കിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ 9,000 വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിക്കാനാണ് അനുമതി. ആദ്യ എടിഎം അടുത്തമാസം തുറക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി 4,200 ശാഖകളുള്ള ഗോൾഡ് ലോൺ ഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ്.