സിറിയക്കെതിരായ നടപടി യുഎസ് കോൺഗ്രസ് തീരുമാനം ഇന്ന്

Posted on: September 9, 2013

US-Congressസിറിയക്കെതിരായ സൈനിക നടപടി സംബന്ധിച്ച് യുഎസ് കോൺഗ്രസിൽ ഇന്നു തീരുമാനമാകും. നടപടി അനിവാര്യമെന്ന് സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറി അഭിപ്രായപ്പെട്ടു. ജോൺ കെറി അവതരിപ്പിക്കുന്ന പ്രമേയം വിജയിച്ചാൽ ഏതു നിമിഷവും യുദ്ധം ആരംഭിച്ചേക്കാം. അതേസമയം രാസായുധങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അന്താരാഷ്ട്ര സമൂഹത്തിനു കൈമാറിയാൽ യുദ്ധം ഒഴിവാക്കാമെന്ന നിലപാടിലാണ് അമേരിക്ക.