കേരളത്തിൽ അർധരാത്രി മുതൽ സ്വകാര്യബസ് പണിമുടക്ക്

Posted on: September 8, 2013

Bus-Standവേഗപ്പൂട്ട് കർശനമാക്കിക്കൊണ്ടുള്ള മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനകളിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യബസ് ഉടമകൾ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.

14 പേരുടെ മരണത്തിന് ഇടയാക്കിയ മലപ്പുറം ബസ് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് വേഗപ്പൂട്ട് കർശനമാക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചത്. സ്പീഡ് ഗവർണർ ഘടിപ്പിക്കാത്ത ഇരുനൂറോളം ബസുകൾക്കെതിരെ മോട്ടോർവാഹന വകുപ്പ് നടപടി എടുത്തിരുന്നു. ബസ് ഉടമകളുടെ ഭീഷണിക്കു സർക്കാർ വഴങ്ങില്ലെന്ന് ഗതാഗതമന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു.