കരിപ്പൂർ വിമാനത്താവളത്തിൽ പണിമുടക്ക്

Posted on: September 15, 2013

Karipur-Airportമലബാറിന്റെ വ്യോമ കവാടമായ കരിപ്പൂർ വിമാനത്താവളത്തിലെ കരാർ തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് ഇന്നു പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിച്ചു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ വിഭാഗങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.

ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാർ എടുത്തിരിക്കുന്ന കമ്പനി സമരം നേരിടാൻ ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും പകരക്കാരെ കൊണ്ടുവന്നിട്ടുണ്ട്. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഉൾപ്പടെ 12 വിമാനക്കമ്പനികളാണ് കരിപ്പൂരിൽ നിന്നും സർവീസ് നടത്തുന്നത്. സമരം വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം.