എയർഇന്ത്യ യാത്രാനിരക്കുകൾ വർധിപ്പിച്ചു

Posted on: September 5, 2013

Air-India

ഉയർന്ന ഇന്ധനവിലയും രൂപയുടെ തകർച്ചയും കണക്കിലെടുത്ത് എയർ ഇന്ത്യയും യാത്രനിരക്കുകൾ വർധിപ്പിച്ചു. ബേസ് നിരക്ക് മൂന്ന് മാസം മുമ്പത്തെ നിരക്കിലേക്കാണ് ഉയർത്തിയത്. ഫ്യുവൽ സർചാർജിൽ വർധന വരുത്തിയിട്ടില്ല. ജൂണിൽ ടിക്കറ്റ് നിരക്കിൽ 10-15 ശതമാനം ഇളവു വരുത്തിയിരുന്നു. ജെറ്റ് എയർവേസും സ്‌പൈസ്‌ജെറ്റും നേരത്തെ നിരക്കുകൾ വർധിപ്പിച്ചിരുന്നു.