ഫെഡറൽ ബാങ്ക് ഓഹരികൾ വിഭജിക്കുന്നു

Posted on: September 15, 2013

Federal Bank_logoപ്രമുഖ സ്വകാര്യബാങ്കായ ഫെഡറൽ ബാങ്ക് ഓഹരികൾ വിഭജിക്കാൻ ഒരുങ്ങുന്നു.
പത്തു രൂപ മുഖവിലയുള്ള ഓഹരികൾ രണ്ടു രൂപയുടേതാക്കി വിഭജിക്കാനാണ് തീരുമാനം. 2013 മാർച്ച് 31-ലെ കണക്കുകൾ പ്രകാരം 171.06 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ ഓഹരി മൂലധനം. 60429 ഓഹരിയുടമകളാണ് ഫെഡറൽ ബാങ്കിനുള്ളത്. സെപ്റ്റംബർ 13-ന് വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ എൻഎസ്ഇയിൽ 300.75 രൂപയാണ് ഫെഡറൽ ബാങ്കിന്റെ ഓഹരിവില.