കിംഗ്ഫിഷർ ജീവനക്കാർ നിരാഹാരസമരത്തിലേക്ക്

Posted on: September 15, 2013

Kingfisher Counter

ശമ്പളകുടിശിക ആവശ്യപ്പെട്ട് കിംഗ്ഫിഷർ എയർലൈൻസിലെ ജീവനക്കാർ നിരാഹാര സമരത്തിനൊരുങ്ങുന്നു. കിംഗ്ഫിഷർ ചെയർമാൻ വിജയമല്യയ്ക്ക് രണ്ടാഴ്ച നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയൊന്നുമാകാത്ത സാഹചര്യത്തിലാണ് സമരനീക്കം. നോട്ടീസിന്റെ കാലാവധി വ്യാഴാഴ്ച അവസാനിക്കും. 2012 ജൂലൈയിലെ ശമ്പളം ഈ വർഷം ഏപ്രിലിലാണ് നൽകിയത്.

കഴിഞ്ഞ ഒക്ടോബറിൽ സർവീസ് നിർത്തിയ കിംഗ്ഫിഷർ എയർലൈൻസിൽ 2851 ജീവനക്കാരാണുള്ളത്. 17 ബാങ്കുകൾക്കായി 7,000 കോടിയുടെ വായ്പാ ബാധ്യതയും 100 കോടി രൂപയുടെ നികുതി കുടിശികയും നിലനിൽക്കുന്നുണ്ട്. ഇതിനിടെ സെപ്റ്റംബർ 24-ന് കിംഗ്ഫിഷർ എയർലൈൻസ് ഓഹരിയുടമകളുടെ പൊതുയോഗം വിളിച്ചിട്ടുണ്ട്.