നബാര്‍ഡ് വില്ലേജ് ലെവല്‍ പ്രോഗ്രാമിന് തുടക്കമായി

Posted on: February 10, 2021

മാനന്തവാടി : വയനാട്ടിലെ സ്വാശയ സംഘങ്ങ ളിലെ അംഗങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരതാ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, സുസ്ഥിര വരുമാന വര്‍ധക പദ്ധതികള്‍, സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷന്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കാന്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വില്ലേജ് ലെവല്‍ പ്രോഗ്രാമിന്റെ തുടക്കമായി, ജില്ലാതല ഉദ്ഘാടനം സെന്റ് ആന്റണീസ് യുപി സ്‌കൂളില്‍ വയനാട് സോഷ്യല്‍ സര്‍വീസ്
സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല നിര്‍വഹിച്ചു.

നെന്മേനി പഞ്ചായത്ത് അംഗം ജയലളിത വിജയന്‍ അധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഇ- ശക്തി (പ്രോഗാം കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി ജിജോ, റീജണല്‍ കോ ഓര്‍ഡിനേറ്റര്‍ ഷീന ആന്റണി എന്നിവര്‍ പ്രസംഗിച്ചു. ഫിനാന്‍ഷല്‍ ലിറ്ററസി കൗണ്‍സലര്‍ സിന്ധു വിനോദ്, വയനാട് സോഷ്യല്‍ സര്‍വീസ് കോ ഓര്‍ഡിനേറ്റര്‍ സുജ മാത്യുഎന്നിവര്‍ ക്ലാസുകള്‍ക്ക് നേത്യത്വം നല്‍കി.

മാനന്തവാടി പാലക്കുളി സാംസ്‌കാരിക. നിലയത്തില്‍ നടന്ന പരിപാടി മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യല്‍ സര്‍വീസൊസൈറ്റി അസാസിയേറ്റ് ഡയറക്ടര്‍ ഫാ. ജിംനാജ് പാലത്തടത്തിലില്‍ അധ്യക്ഷത വഹിച്ചു.

പോഗ്രാം ഓഫീസര്‍ പി.എ.ജോസ്, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ആലീസ് സിസില്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിനാന്‍ഷല്‍ ലിറ്ററസി കൗണ്‍സലര്‍ എം. സുധാകരന്‍ വയനാട് സോഷ്യല്‍ സര്‍വീസ് ഇ ശക്തി ആനിമേറ്റര്‍ സാല്‍വി ചാക്കോ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

കോട്ടത്തറ മടക്കുന്നു സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി കോട്ടത്തറ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.സെബാസ്റ്റ്യന്‍ എലവനപ്പാറ ഉദ്ഘാടനം ചെയ്തു. കോട്ടത്തറ സാഷ്യല്‍ സര്‍വീസ് സൊസൈറ്റി (പ്രസിഡന്റ് സെലിന്‍ തേക്കിലകട്ടില്‍ അധ്യക്ഷത വഹിച്ചു.

വയനാട് സോഷ്യല്‍ സര്‍വീ സ് സൊസൈറ്റി പ്രോജക്റ്റ് കോഓര്‍ഡിനേറ്റര്‍ അഭിനന്ദ് ജോര്‍ജ്, റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ആ ലീസ്, ഷൈനി ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു. ഫിനാന്‍ഷല്‍ ലിറ്ററസി കൗണ്‍സലര്‍ കെ.ശശീധരന്‍ നായര്‍, വയനാട് സാഷ്യല്‍ സര്‍വീസ് ഇ ശക്തിആനിമേറ്റര്‍ മഞ്ജുഷ ഷിമ്മി എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കി.

TAGS: Nabard |