ഇസാഫ് ബാങ്ക് കല്പറ്റ ശാഖ പുതിയ കെട്ടിടത്തിലേക്കു മാറ്റി

Posted on: November 25, 2022

കല്പറ്റ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കല്പറ്റ ശാഖ ഡി പോള്‍ പബ്ലിക് സ്‌കൂളിന്റെ എതിര്‍വശത്തുള്ള പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി യും സി.ഇ.ഒ യുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇസാഫ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് ബോസ്‌കോ ജോസഫ്, കല്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി, വയനാട് കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ ദിനേശന്‍ എ.കെ, പ്രൊക്യൂറേറ്റര്‍ ഫാ. ജോണ്‍ പി ജോര്‍ജ്, ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണ്‍ പാറ്റാനി, ബ്രാഞ്ച് മാനേജര്‍ പ്രസാദ് കെ എന്നിവര്‍ പ്രസംഗിച്ചു.

വ്യാപാരി വ്യവ്യസായി ഏകോപന സമിതി പ്രസിഡന്റ് ഇ ഹൈദ്രു, സെക്രട്ടറി കെ രഞ്ജിത്ത്, ഡി പോള്‍ പാരിഷ് അസിസ്റ്റന്റ് വികാര്‍ ഫാ. ഷിന്റോ, ഇസാഫ് ബാങ്ക് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി കെ, ക്ലസ്റ്റര്‍ ഹെഡ് പ്രഭു എന്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

TAGS: ESAF Bank |