ഇസാഫ്-നബാര്‍ഡ് സുസ്ഥിര സാമ്പത്തിക വികസന പദ്ധതി ജില്ലയില്‍

Posted on: December 31, 2021

പാലക്കാട് : നബാര്‍ഡ് സഹകരണത്തോടെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് നടപ്പിലാക്കുന്ന സുസ്ഥിര സാമ്പത്തിക വികസന പരീശീലന പദ്ധതി പാലക്കാട് ജില്ലയിലും ആരംഭിച്ചു. നബാര്‍ഡ് ഡിഡിഎം കവിത റാം അധ്യക്ഷത വഹിച്ച ചടങ്ങ് ഇസാഫ് ബാങ്ക് എം ഡിയും സി ഇ ഒ യുമായ കെ പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രാദേശിക തലത്തില്‍ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ മുഖേനയായിരിക്കും ഈ പദ്ധതി ജനങ്ങളിലേക്ക് എത്തുക. 14 ജില്ലകളിലായി തിരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. നബാര്‍ഡിന്റെ പങ്കാളിത്തത്തോടെയും എസ്എല്‍ബിസി-കിലയുടെ പിന്തുണയോടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചിറ്റൂര്‍ ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ജില്ലാ ലീഡ് ബാങ്ക് ഓഫീസര്‍ സന്തോഷ്, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സതീഷ്, നല്ലേപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ എസ് എന്നിവര്‍ സംസാരിച്ചു.

ചിറ്റൂരിനടുത്തുള്ള 5 പഞ്ചായത്തുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, ഇസാഫ് ബാങ്ക് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രീകാന്ത് സി. കെ, പാലക്കാട് ക്ലസ്റ്റര്‍ ഹെഡ് ജോമി ടി ഒ, ഹെഡ് ഓഫീസ് പ്രിതിനിധികളായ സന്ധ്യ സുരേഷ്, റോയ്‌സണ്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

 

TAGS: ESAF | Nabard |