സമ്പാദ്യ കൂട്ട് ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും

Posted on: November 7, 2022

വയനാട് : ഗോത്രവിഭാഗം കുട്ടികളില്‍ സമ്പാദ്യ ശീലം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസാഫ് ബാങ്കും കാര്‍ഡും (ക്രിസ്റ്റ്യന്‍ ഏജന്‍സി ഓഫ് റൂറല്‍ ഡെവലപ്പ് മെന്റ്) സംയുക്തമായി ചേകാടി ഗവ. എല്‍.പി. സ്‌കൂളില്‍ സമ്പാദ്യ കൂട്ട് എന്ന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ പരിശോധനയും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സും, ചിത്രരചനാ മത്സരവും പരിപാടിയോട് അനുബന്ധിച്ചു നടത്തി. ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

സമ്പാദ്യ കൂട്ട് കുടുക്കയുടെ വിതരണം കാര്‍ഡ് ഗവേര്‍ണിംഗ് ബോഡി മെമ്പര്‍ കുരുവിള മാത്യു നിര്‍വഹിച്ചു ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മുക്തി ഡി അഡിക്ഷന്‍ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ. റെറ്റി ജോണ്‍ സ്‌കറിയ, വാര്‍ഡ് മെമ്പര്‍ രാജു എം., ഇസാഫ് ബാങ്ക് മാര്‍ക്കറ്റിങ് ഹെഡ് ശ്രീകാന്ത് സി. കെ., വില്ലേജ് ഡെവലപ്‌മെന്റ് കമ്മിറ്റി മെമ്പര്‍ കെ. എസ്. മല്ലന്‍ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ്സിന് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. അതോടൊപ്പം കൂട്ട് എന്ന ലഘുചിത്രവും പ്രദര്‍ശിപ്പിച്ചു.