ഇന്ത്യന്‍ ആഭരണ മേഖലയ്ക്ക് `അംഗീകൃത സാമ്പത്തിക ഓപ്പറേറ്റര്‍ പദവി

Posted on: April 27, 2024

ന്യൂഡല്‍ഹി : രാജ്യത്തെ രത്‌ന, ആഭരണ മേഖലയ്ക്ക് അംഗീകൃത സാമ്പത്തിക ഓപ്പറേറ്റരര്‍ (എഇഒ) പദവി നല്‍കി കേന്ദ്ര ധനമന്ത്രാലയം. ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ധനമന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് ഈ അംഗീകാരം.

രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും സുഗമമാക്കാനും, ചരക്ക് കൈമാറ്റ സമയം കുറക്കാനും ഇത് സഹായകമാകും. കൂടാതെ എഇഒ ഇതര സ്ഥാപനങ്ങളെ അപേക്ഷിച്ച് ബാങ്ക് ഗ്യാരണ്ടിയില്‍ 50% കുറവ് നല്‍കുകയും കസ്റ്റംസ്, സെന്‍ട്രല്‍ എസ്, സേവന നികുതി കേസുകള്‍ വേഗത്തിലാക്കുകയും ചെയ്യും.

എഇഒ പദവിക്കായി 20 കമ്പനികള്‍ ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ഈ അപേക്ഷകളുടെ അടിസ്ഥാനത്തില്‍, പ്രമുഖ വജ, വജ്രാഭരണ നിര്‍മാതാക്കളായ ഏഷ്യന്‍ സ്റ്റാറിന് എഇഒ പദവി ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ രത്‌ന, ആഭരണ വ്യവസായത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ കമ്പനിയാണിത്. ബിസിനസ് ചെയ്യാനുള്ള വിപു
ലമായ സംരംഭത്തിന്റെ നിര്‍ണായക ഭാഗമായ എഇഒ പ്രോഗ്രാം, വിവിധ മേഖലകളിലുടനീളം കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.