എല്‍ഐസിയുടെ മൊത്തം നിക്ഷേപ മൂല്യം14 ലക്ഷം കോടിയായി

Posted on: April 27, 2024

മുംബൈ : എല്‍ഐസി 2024 ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ 16 പൊതുമേഖല സ്ഥാപനങ്ങളുടേതുള്‍പ്പെടെ 80ഓളം ഓഹരികളിലെ പങ്കാളിത്തം കുറച്ചു. പോര്‍ട്ട്‌ഫോളിയോ മൂല്യം 14 ലക്ഷം കോടിയായി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്.

ഭെല്‍, സെയില്‍, കോള്‍ ഇന്ത്യ, ഓയില്‍ ഇന്ത്യ, മഹാനഗര്‍ ഗ്യാസ്, എംഒഐഎല്‍, എസ്ബിഐ, കാനറ ബാങ്ക്, എച്ച്പിസിഎല്‍, എന്‍എംഡിസി ഷിപ്പിംഗ് കോര്‍പ്പറേഷന്‍, ഐഒസി, കണ്ടെയ്‌നര്‍കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി എന്നിവയുടെ ഓഹരികളാണ് നാലാം ത്രൈമാസത്തില്‍ വിറ്റഴിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഈ ഓഹരികളെല്ലാം തന്നെ രണ്ടക്ക വളര്‍ച്ചനേടിയതിനാല്‍ എല്‍ഐസിക്കിതൊരു ലാഭമെടുക്കല്‍ ആയിരുന്നു. ഓഹരി വിപണിയുടെ കുതിപ്പില്‍ 300ഓളം ഓഹരികളിലായുള്ള എല്‍ഐസിയുടെ നിക്ഷേപം ഈ വര്‍ഷം ഇതു വരെ 1.6 ലക്ഷം കോടിയുടെ വര്‍ധനയാണ് നേടിയത്. ഇതോടെ മൊത്തം നിക്ഷേപ മൂല്യം14 ലക്ഷം കോടിയായി.

 

TAGS: LIC |