നബാർഡ് പുതിയ വായ്പകൾക്കായി 2,670 കോടി നൽകും

Posted on: June 3, 2021

തിരുവനന്തപുരം : പുതിയ ഹ്രസ്വകാല വായ്പകള്‍ നല്‍കുന്നതിനായി നബാര്‍ഡ് കേരള സംസ്ഥാന സഹകരണ ബാങ്കിനും കേരള ഗ്രാമീണ ബാങ്കിനു മായി 2670 കോടി രൂപയുടെ സഹായം വിതരണം
ചെയ്തു.

സംസ്ഥാന സഹകരണ ബാങ്കിന് 870 കോടി രൂപ ഹ്രസ്വകാല കാര്‍ഷികവായ്പകള്‍ നല്‍കുന്നതിനും 800 കോടി രൂപ ഹ്രസ്വകാല കാര്‍ഷികേതര വായ്പകള്‍ നല്‍കുന്നതിനും ഉപയോഗിക്കാം. കേരള ഗ്രാമീണ ബാങ്കിനുള്ള 1000 കോടി രൂപയുടെ ധനസഹായം ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനാണ്.

കോവിഡ് സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് 2021 ഏപ്രിലില്‍ സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫണ്ടായി 25,000
കോടി രൂപയുടെ പ്രത്യേക ധനസഹായം നബാര്‍ഡിന് അനുവദിച്ചിരുന്നു. ഈ പാക്കേജിന്റ ഭാഗമായാ
ണ് കേരളത്തിന് 4.40 ശതമാനം പലിശയ്ക്ക് സഹായം നല്‍കിയത്.

TAGS: Nabard |