മാരുതിക്ക് 3,877.8 കോടി അറ്റലാഭം

Posted on: April 27, 2024

ന്യൂഡല്‍ഹി : വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയ്ക്ക് മാര്‍ച്ചില്‍ അവസാനിച്ച 2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ക്വാര്‍ട്ടറില്‍ 3,877.8 കോടി രൂപയുടെ അറ്റലാഭം. മുന്‍വര്‍ഷം ഇത് കാലത്ത് ലഭിച്ചതിനെക്കാള്‍ 47.8% വര്‍ധന. 2023ല്‍ 2,623.6 കോടി ആയിരുന്നു അറ്റലാഭം. മികച്ച വില്‍പനയ്ക്കു പുറമേ, അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവുമാണ് വന്‍ വരുമാന വര്‍ധനയ്ക്ക് കാരണം.

കമ്പനി ആദ്യമായി 20ലക്ഷം വാഹനങ്ങള്‍ നിരത്തിലിറക്കിയ സാമ്പത്തിക വര്‍ഷമാണ് കഴിഞ്ഞത്. ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതിയുടെ 41.8% മാരുതിയുടേതാണ് കമ്പനി പറയുന്നു.

TAGS: Maruthi Suzuki |