എയര്‍ടെല്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്നു

Posted on: March 13, 2024

കോഴിക്കോട്: ഭാരതി എയര്‍ടെല്‍, തങ്ങളുടെ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു. അധിക സൈറ്റുകള്‍ വോയ്സ്, ഡാറ്റ കണക്റ്റിവിറ്റി എന്നിവയിലെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും. താമരശ്ശേരി, കൊയിലാണ്ടി, വടകര, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, വൈത്തിരി എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ നെറ്റ്വര്‍ക്ക് വര്‍ദ്ധനയുടെ പ്രയോജനം നേരിട്ട് ലഭിക്കും.

എയര്‍ടെല്‍ റൂറല്‍ എന്‍ഹാന്‍സ്മെന്റ് പദ്ധതിയുടെ ഭാഗമായാണീ നെറ്റ്വര്‍ക്ക് വിപുലീകരണം. 2024-ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളില്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. നെറ്റ്വര്‍ക്ക് കപ്പാസിറ്റി വര്‍ധിപ്പിക്കുക, ഗ്രാമങ്ങളിലേക്കും ബന്ധമില്ലാത്ത പ്രദേശങ്ങളിലേക്കും സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഒപ്റ്റിക് ഫൈബര്‍ വിന്യസിക്കാനും എയര്‍ടെല്‍ പദ്ധതിയിടുന്നുണ്ട്. പുതിയ ഫൈബര്‍ കപ്പാസിറ്റി കൂട്ടിച്ചേര്‍ക്കുന്നത് ഈ മേഖലയിലെ അതിവേഗ ഡാറ്റാ സേവനങ്ങള്‍ക്കുള്ള ആവശ്യകതയ്ക്ക് അനുസരിച്ചുള്ള വളര്‍ച്ചയെ സഹായിക്കും.

ഈ മേഖലയിലെ എയര്‍ടെല്ലിന്റെ നെറ്റ്വര്‍ക്കില്‍ ഇപ്പോള്‍ ഹൈവേകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന നഗര, അര്‍ദ്ധ നഗര, ഗ്രാമീണ മേഖലകളും ഉള്‍പ്പെടുന്നു.ഇതോടെ, ഹില്‍ സ്റ്റേഷനുകള്‍ മുതല്‍ സംസ്ഥാനത്തുടനീളമുള്ള ബീച്ചുകള്‍ വരെയുള്ള എല്ലാ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് കാണാനാകുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍ സ്റ്റേഷനുകളില്‍ മികച്ച നെറ്റ്വര്‍ക്ക് സജ്ജമാക്കിയട്ടുള്ളതിനാല്‍ എയര്‍ടെല്‍ വിദൂര സ്ഥാനങ്ങളിലും ലഭ്യമാകും.

TAGS: Airtel |