ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും നബാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

Posted on: February 23, 2022

കൊച്ചി : കേരളത്തിലെ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് ഇസാഫ് സ്‌മോള് ഫിനാന്‍സ് ബാങ്കും നബാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള് നിറവേറ്റുന്നതിനും അതുവഴി കര്ഷകര്ക്ക് ഈ മേഖലയില് നിന്നും മെച്ചപ്പെട്ട ഉപജീവന പ്രവര്ത്തനങ്ങള് കണ്ടെത്തുന്നതിനും, കൊമേഴ്‌സ്യല്‍ ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രി ക്ലിനിക്കുകള്‍, കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങിയവയുടെ ഉന്നമനത്തിനുമാണ് കരാര്‍ ഒപ്പുവച്ചത്.

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സി.ഇ. യുമായ കെ. പോള്‍ തോമസ്, നബാര്‍ഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ കെ.വി ഷാജി എന്നിവരുടെ സാന്നിധ്യത്തില്‍ നബാര്‍ഡ് ജനറല്‍ മാനേജര്‍ ആര്‍ ശങ്കര്‍ നാരായണും ഇസാഫ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നബാര്‍ഡുമായി സഹകരിച്ച് 1996 മുതല്‍ നിരവധി പദ്ധതികളാണ് ഇസാഫ് നടത്തി വരുന്നത്.

നബാര്‍ഡും ഇസാഫ് ബാങ്കും തമ്മിലുള്ള സഹകരണം ഗ്രാമീണ വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സമൂഹത്തിലെ അനര്‍ഘ വിഭാഗത്തെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്നതില്‍ ഇസാഫ് ബാങ്ക് എന്നും മുന്‍പന്തിയിലാണ്. ഈ കരാറിലൂടെ നബാര്‍ഡും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും കേരളത്തിലെ ഗ്രാമീണ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും എന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് പറഞ്ഞു.

TAGS: Easaf Bank | Nabard |