വൈത്തിരിയിലെ ഗ്രോത പൈതൃക ഗ്രാമമായ എന്‍ ഊരിന് ആനന്ദ് മഹീന്ദ്ര ഓട്ടൊകള്‍

Posted on: November 4, 2022

വയനാട്: വൈത്തിരിയിലെ ഗ്രോത പൈതൃക ഗ്രാമമായ എന്‍ ഊരിന് സ്‌നേഹ സമ്മാനമായി രണ്ടു ഇലക്ട്രിക് ഓട്ടൊകളെത്തി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്രയയുടെ നിര്‍ദേശപ്രകാരമാണ് ഗ്രാമത്തിലേക്ക് ഇലക്ട്രിക് ഓട്ടൊകളെത്തിയത്.

എന്‍ ഊരിലെ വയോധികര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ യാത്രകള്‍ സുഗമമാക്കുന്നതിനൊപ്പം പ്രകൃതി സൗഹാര്‍ദമായ യാത്ര ഒരുക്കുന്നതിനും ഇലക്ട്രിക് ഓട്ടൊകള്‍ സഹായകമാകും.

വൈത്തിരിയില്‍ നടന്ന ചടങ്ങില്‍ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി സൗത്ത് ഇന്ത്യ സോണല്‍ ഹെഡ് ജൂബിന്‍ കുര്യന്‍, സബ് കലക്റ്റര്‍ ആര്‍.ശ്രീലക്ഷ്മിക്കു ഓട്ടൊറിക്ഷകളുടെ താക്കോല്‍ കൈമാറി. ചോള മോട്ടേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ സലീഷ് ചടങ്ങില്‍ പങ്കെടുത്തു.