മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍

Posted on: October 30, 2023

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് വമ്പന്‍ ഓഫറില്‍ ആഭരണങ്ങളുടെ ആകര്‍ഷകമായ ശേഖരവുമായി മൈന്‍ ഡയമണ്ട് ആന്‍ഡ് ജെംസ്റ്റോണ്‍ ഫെസ്റ്റിവല്‍’ ആരംഭിച്ചു. നവംബര്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ അമൂല്യ രത്‌നങ്ങളിലും വജ്രങ്ങളിലും പണി തീര്‍ത്ത ആഭരണങ്ങളുടെ വലിയ ശേഖരം ഒരുക്കിയിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡമയണ്ടിന്റെ മൂല്യത്തില്‍ 30 ശതമാനം വരെ ആകര്‍ഷകമായ വിലക്കുറവും ജെംസ്റ്റോണ്‍ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 30 ശതമാനം വരെ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. മുപ്പതിനായിരം രൂപയ്ക്ക് സ്വര്‍ണാഭാരണങ്ങള്‍ വാങ്ങുമ്പോള്‍ നൂറ് മില്ലിഗ്രാം സ്വര്‍ണം സൗജന്യമായി ലഭിക്കും.

മൈന്‍ വജ്രാഭരണങ്ങള്‍ മാറ്റി പുതിയ സ്വര്‍ണാഭരണങ്ങളോ വജ്രാഭരണങ്ങളോ വാങ്ങുമ്പോള്‍ നൂറ് ശതമാനം മൂല്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. റുപെ കാര്‍ഡ് വഴി പേയ്‌മെന്റ് നടത്തുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും. വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും, സ്വര്‍ണത്തിന്റെ വില വര്‍ധനവില്‍ നിന്ന് രക്ഷ നേടാനായി വിലയുടെ 3 ശതമാനം മുതല്‍ നല്‍കി മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലുണ്ട്.

വജ്രത്തിന്റെ ചാരുത ഒട്ടും ചോരാതെ സൂക്ഷ്മതയോടെ നിര്‍മിച്ച ഏറ്റവും പുതിയ ഫാഷനിങ്ങിയ ആഭരണങ്ങളുംപരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച ആഭരണങ്ങമൈന്‍ ബ്രാന്‍ഡിലുണ്ട്.