ഒമാനില്‍ പുതിയ ഷോറൂമുകള്‍ ആരംഭിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്്

Posted on: October 22, 2022

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഒമാനിലെ നിസ്, ഇബ്രി എന്നിവിടങ്ങളില്‍ പുതിയ ഷോറുമുകള്‍ ആരംഭിച്ചു. ഒമാന്‍ അവന്യൂസ് മാളിലെ നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. നിസ്വയിലെയും ഇബ്രിയിലെയും പുതിയ ഷോറൂമുകള്‍ വാലി ഓഫ് നിസ്വ, സയീദത്ത് അല്‍ഷൈഖ് മുഹ്‌സിന്‍ ബിന്‍ ഹമദ് ബിന്‍ മുഹ്‌സിന്‍ അല്‍ മസ്‌കാരി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

നവീകരിച്ച ഒമാന്‍ അവന്യൂസ് മാള്‍ ഷോറൂമിന്റെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ അനില്‍ കപൂര്‍ നിര്‍വഹിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനെജിങ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദ്, റീജ്യണല്‍ ഹെഡ് കെ. നജീബ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സുല്‍ത്താനേറ്റില്‍ 18 ഷോറൂമുകളുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയ്ല്‍ ബ്രാന്‍ഡുകളിലൊന്നാണ്. നിലവില്‍ പത്ത് രാജ്യങ്ങളിലായി 285ലധികം ഷോറൂമുകളുണ്ട്.