S24x7 ഫെസിലിറ്റീസ് മാനേജ്‌മെന്റ് ഓഫിസുകള്‍ പുനരാരംഭിച്ച് മലബാര്‍ ഗ്രൂപ്പ്

Posted on: April 22, 2024

കോഴിക്കോട് : മലബാര്‍ ഗ്രൂപ്പിന്റെ S24x7 ഫെസിലിറ്റീസ് മാനേജ്മെന്റിന്റെ 24 ഓഫിസുകള്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ പുനരാരംഭിച്ചു.19 സോണല്‍ ഓഫിസുകളും 5 റീജനല്‍ ഓഫിസുകളും അടങ്ങുന്നതാണിത്.

മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം, S24x7 ഇന്ത്യ ഓപറേഷന്‍സ് എംഡി ഒ.അഷര്‍, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി.വീരാന്‍കുട്ടി, എ.കെ.നിഷാദ്, ചീഫ് ഫിനാന്‍സ് ഓഫിസര്‍ നന്ദകുമാര്‍, ഡപ്യൂട്ടി ഹെഡ് ഓപ്പറേഷന്‍സ് ദീപു നായര്‍, ഇന്ത്യ ഓപറേഷന്‍സ് ബിസിനസ് ഹെഡ് എന്‍.ചന്ദ്രന്‍, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് ബിസിനസ് ഹെഡ് ഹാഫിസ് ചെമ്മിക്കാട് എന്നിവര്‍ പ്രസംഗിച്ചു

മലബാര്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ S24X7 ഫെസിലിറ്റി മാനേജ്മെന്റ് 2017 ല്‍ ആണ് സ്ഥാപിച്ചത്. മലബാര്‍ ഗോള്‍ഡ് സ്റ്റോറുകള്‍ക്കും ആശുപത്രികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മാളുകള്‍, റസിഡന്‍ഷ്യല്‍ അപ്പാര്‍ട്‌മെന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, നിര്‍മാണ യൂണിറ്റുകള്‍, വീടുകള്‍ തുടങ്ങിയവയ്ക്കും ഈ കമ്പനി സേവനം നല്‍കുന്നു. എന്‍ജിനീയറിങ് മെയിന്റനന്‍സ്- പ്ലമിങ്, ഇലക്ട്രിക്കല്‍, എസി, സിവില്‍ വര്‍ക്കുകള്‍, ഹൗസ് കീപ്പിങ്, ഡീപ് ക്ലീനിങ്, സെക്യൂരിറ്റി, ലാന്‍ഡ്‌സ്‌കേപ്പിംഗ്, കീട നിയന്ത്രണം, പശ്ചാത്തല പരിശോധന, പേ റോള്‍ മാനേജ്‌മെന്റ് തുടങ്ങിയവ കമ്പനിയുടെ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.