കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് കാര്‍ഡിയോളജി  കുഞ്ഞുങ്ങളുടെ സംഗമം ഹൃദയപൂര്‍വ്വം 2.0 സംഘടിപ്പിച്ചു

Posted on: March 9, 2024

കോഴിക്കോട് : ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിച്ചു ചികിത്സകളിലൂടെയും, ശസ്ത്രക്രിയയിലൂടെയും പുനര്‍ജ്ജന്മം നേടിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു കൂട്ടായ്മയില്‍ പങ്കെടുത്തത്.

കുട്ടികളോടൊപ്പം പാട്ടുപാടിയും നൃത്തംവെച്ചും സന്തോഷം പങ്കിട്ട ജ്യൂവല്‍ മേരി ഓരോ നിമിഷവും സന്തോഷം കണ്ടെത്താന്‍ നാം പരിശ്രമിക്കണമെന്നും, കുട്ടികളോടൊപ്പം കുട്ടികളെപ്പോലെ നൃത്തം വയ്ക്കുന്ന ഡോക്ടര്‍മാരെ കാണുന്നത് ചുരുക്കമാണെന്നും പറഞ്ഞു. പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗങ്ങളിലായി പ്രാഗത്ഭ്യം തെളിയിച്ച 11 ഡോക്ടര്‍മാരും, വിദഗ്ധ പരിശീലനം ലഭിച്ച നഴ്‌സുമാര്‍ ടെക്‌നോളജിസ്റ്റുകള്‍ മുതലായവരുടെ സേവനവും ഉത്തരകേരളത്തില്‍ കുട്ടികളുടെ ഹൃദയ ചികിത്സാരംഗത്ത് കോഴിക്കോട് ആസ്റ്റര്‍ മിംസിനെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. ഇക്കാലയളവില്‍ ഏഴായിരത്തോളം കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയയും, ഇന്റെര്‍വെന്‍ഷനല്‍ പ്രോസിജറുകളും ഉള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഹൃദ്യം പദ്ധതി, ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായം ഉള്‍പ്പെടെ നിരവധി ചികിത്സാ സഹായങ്ങളിലൂടെ സൗജന്യ ചികിത്സ നേടിയവരാണ് ഏറെപ്പേരും.

ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുക്മാന്‍ പൊന്‍മാടത്ത്, കുട്ടികളുടെ ഹൃദ്രോഗ വിഭാഗം മേധാവി ഡോ. രേണു പി കുറുപ്പ്, കണ്‍സള്‍ട്ടന്റ് മാരായ ഡോ രമാദേവി, ഡോ പ്രിയ പി എസ്, കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ ഗിരീഷ് വാര്യര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ശബരിനാഥ് മേനോന്‍, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ പി എ അബ്ദുല്‍ ഗഫൂര്‍, മെറാല്‍ഡ ജൂവലറി ഫൗണ്ടര്‍ & ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഇടത്തില്‍, കുട്ടികളുടെ ചികിത്സാ വിഭാഗം തലവന്‍ ഡോ സുരേഷ്‌കുമാര്‍, കണ്‍സള്‍ട്ടന്റ് ഡോ സുധാ കൃഷ്ണനുണ്ണി, തുടങ്ങിയവര്‍ സംസാരിച്ചു.