മലബാര്‍ ഗോള്‍ഡില്‍ 30 വരെ അക്ഷയ ത്വതീയ ഓഫര്‍

Posted on: April 19, 2023

 

 

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അക്ഷയ തൃതീയ പ്രമാണിച്ച് 30 വരെ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ ഡിസൈനുകളിലുള്ള എച്ച് ഐഡി ഹാള്‍മാര്‍ക്കിങ്ങുള്ള ആഭരണങ്ങളുടെ വന്‍ കലക്ഷനും ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. വിലയുടെ 5% മാത്രം നല്‍കി പ്രത്യേക അഡ്വാന്‍സ് ബുക്കിങ്ങും നടത്താം.

ഓരോ 30,000 രൂപയുടെ സ്വര്‍ണാഭരണം വാങ്ങുമ്പോഴും 100 മില്ലിഗ്രാം സ്വര്‍ണ നാണയത്തിന്റെ മൂല്യം സമ്മാനമായി നല്‍കും. ഡയമണ്ട്, ജെംസ്റ്റോണ്‍, പോള്‍ക്കി ആഭരണങ്ങളുടെ ഓരോ 30,000 രൂപയുടെ പര്‍ച്ചേസിനും 250 മില്ലിഗ്രാം സ്വര്‍ണ നാണയത്തിന്റെ മൂല്യം സമ്മാനം. പണികൂലിയിലും കുറവുണ്ട്. 23നു ള്ളില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്‌ക്രെഡിറ്റ് കാര്‍ഡ് വഴി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 5% കാഷ് ബാക്ക് ഓഫറും ലഭിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.