മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍

Posted on: December 7, 2022

ദുബായ് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഷോറൂം യുഎഇയിലെ ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശയില്‍സ്ത ബോളീവുഡ് ആക്റ്ററും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ബ്രാന്‍ഡ് അംബാസിഡറുമായ അനില്‍ കപൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഫുജൈറയിലെ രണ്ടാമത്തെ ഷോറുമാണ് ഹമദ് ബിന്‍ അബുല്ല റോഡില്‍ ആരംഭിച്ചത്. നിലവില്‍ 10 രാജ്യങ്ങളിലായി 295ലധികം ഷോറൂമുകളുണ്ട്.

ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ബ്രാന്‍ഡ് ആവുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ കെ.പി. വീരാന്‍കുട്ടി, സീനിയര്‍ ഡയറക്റ്റര്‍ സി, മായന്‍കുട്ടി, ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്റ്റര്‍ സി.എം.സി. അമീര്‍, മാനുഫാക്ചറിംഗ് ഹെഡ് എ.കെ. ഫൈസല്‍, മറ്റു മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.