ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഐഡിഎ കേരള യുമായി കൈകോര്‍ക്കുന്നു

Posted on: March 27, 2024

കോഴിക്കോട് : കേരളത്തിലെ എല്ലാ ആസ്റ്റര്‍ ഹോസ്പിറ്റല്‍ യൂണിറ്റുകളും ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ബ്രാഞ്ചും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ കേരളത്തിലെ മുഴുവന്‍ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിശ്ചിത ഇളവുകള്‍ ഉറപ്പുനല്‍കുന്ന ആസ്റ്റര്‍ – ഐ ഡി എ പരിവാര്‍ എന്ന പദ്ധതിയുടെ നടത്തിപ്പിനാണ് ധാരണ ആയത്.

കൂടാതെ ഐഡിഎ അംഗങ്ങള്‍ക്ക് എല്ലാം തന്നെ കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ സഹായത്തോടെ BLS ട്രെയിനിംഗ് നല്‍കാനും തീരുമാനമായി.

വയനാട് കല്‍പ്പറ്റയില്‍ നടന്ന ഐ ഡി എ യുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് സി.ഒ.ഒ ലുക്മാന്‍ പൊന്‍മാടത്ത്, ഐഡിഎ കേരള സെക്രെട്ടറി ഡോ.ദീപു മാത്യു എന്നിവര്‍ ചേര്‍ന്ന് ഒപ്പു വച്ചു. ഐ ഡി എ കേരള പ്രസിഡന്റ് ഡോ.ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വയനാട് ഐഡിഎ പ്രസിഡന്റ് ഡോ.ഷാനവാസ് പള്ളിയാല്‍, ഡോ.ജോര്‍ജ് അബ്രഹാം, ഡോ.ഷാനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.