കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കാന്‍സര്‍ സ്‌പെഷല്‍ ഒപി ആരംഭിച്ചു

Posted on: April 23, 2024

കോഴിക്കോട് : കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായ് റോഡ് ശാഖയില്‍ അര്‍ബുദരോഗപരിപാലനത്തിനായി കാന്‍സര്‍ സ്‌പെഷല്‍ ഒപി ആരംഭിച്ചു. ഒപി യുടെ ഔപചാരിക ഉദ്ഘാടനം ആര്യവൈദ്യ ശാല മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി. എം. വാരിയര്‍ നിര്‍വ്വഹിച്ചു.

ആര്യവൈദ്യശാല സിഇഒ കെ. ഹരികുമാര്‍, കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് റിട്ട.ജോയിന്റ് കമ്മീഷണര്‍ രാധാകൃഷ്ണന്‍ ഐആര്‍എസ്, ആര്യവൈദ്യശാല ജോയന്റ് ജനറല്‍ മാനേജര്‍ (സിഎ)പി. രാജേന്ദ്രന്‍, കാന്‍സര്‍ ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റും ചീഫ് മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ.എം. മധു, കോഴിക്കോട് കല്ലായ് റോഡ് ബ്രാഞ്ചിലെ മാനേജരും സീനിയര്‍ ഫിസിഷ്യനുമായ ഡോ. പി. വി. രവീന്ദ്രന്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ബബിത കുമാരി, ഡപ്യൂട്ടിമെഡിക്കല്‍ ഓഫീസറായ ഡോ. രേഷ്മ കണ്ണോത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാന്‍സര്‍ സ്‌പെഷല്‍ ഒപി എല്ലാ മാസവും രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 5 വരെ പ്രവര്‍ത്തിക്കുന്നതാണ്. രോഗ പരിശോധനയക്ക് മുന്‍കുട്ടി ബുക്ക് ചെയ്യാവുന്ന താണ്. ഡോ. കെ. എം. മധുവിന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ച് ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കും. കൂടാതെ ഡോ. പി.വി. രവീന്ദ്രന്‍, ഡോ. വി. ബബിത കുമാരി,ഡോ. രേഷ്മ കണ്ണോത്ത് എന്നിവരുടെ സേവനം ആഴ്ച മുഴുവന്‍ ലഭ്യവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 0495 -2302666, 2304666 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. E-mail: cltkallai @aryavaidyasala.com