മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍

Posted on: January 19, 2023

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ 300-ാം ഷോറൂം യുഎസിലെ ഡാലസില്‍
പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേ
ജിംഗ് ഡയറക്റ്റര്‍ ഷംലാല്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍, യുഎസിലെ കോളിന്‍ കൗണ്ടി കമ്മിഷണര്‍
സൂസന്‍ ഫ്‌ളെച്ചര്‍, ഫ്രിസ്‌കോ-ടെക്‌സാസ് മേയര്‍ ജെഫ് ചെനി എന്നിവര്‍ ചേര്‍ന്നാണ് ഡാലസ് ഷോറൂമി
ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി. അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, മലബാര്‍
ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഒ. അഷര്‍, മലബാര്‍ ഗ്രൂപ്പ് മാ
നുഫാച്ചറിംഗ് ആന്‍ഡ് ബിടുബി എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ എ.കെ. നിഷാദ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍
വഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു, ആഗോള വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ
ഷോറും ആരംഭിച്ചത്. 5811 പ്രെസ്റ്റണ്‍ റോഡ്, ഫ്രിസ്‌കോയിലാണ് ഡാലസ് ഷോറൂം സ്ഥിതി ചെയ്യുന്നത്. മ
ലബാറിന്റെ മൂന്നാമത്തെ ഷോറുമാണിത്. ന്യൂജേഴ്‌സിയിലെ ഓക്ക് ട്രീറോഡിലും, ചിക്കാഗോയിലെ വെസ്റ്റ്
ഡെവണ്‍ അവന്യൂവിലുമാണ് മറ്റ് രണ്ട് ഷോറൂമുകള്‍.

നിലവിലുള്ള രാജ്യങ്ങളില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം മറ്റ് കൂടുതല്‍ രാ
ജ്യങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ്
ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ ഭോപ്പാല്‍, സൂററ്റ്,ഇരിട്ടി, അനക്കപ്പള്ളി, നാന്ദേഡ്, വാ
പി, വസായി, വിസിയനഗരം എന്നിവിടങ്ങളിലും, യുകെ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, കാനഡ, ഈജിപ്ത്,
തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പുതിയ ഷോറൂമുകള്‍ ആരംഭിക്കും. ജ്വല്ലറി റീട്ടെയ്ല്‍, മാ
നുഫാക്ച്ചറിങ്, ടെക്‌നിക്കല്‍, മാനെജ്‌മെന്റ് മേഖലകളില്‍ നടക്കുന്ന വിപുലീകരണത്തിന്റെ ഭാഗമായി ഏക
ദേശം 6,000 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.