ഫെയര്‍ ഫ്യൂച്ചറിന്റെ പുതിയ ശാഖ കോഴിക്കോട്

Posted on: March 9, 2024

കോഴിക്കോട് : ഫെയര്‍ ഫ്യുച്ചര്‍ ഓവര്‍സിസ് എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി കോഴിക്കോട് പുതിയ ശാഖ ആരംഭിച്ചു. കൊച്ചിക്കും തിരുവനന്തപുരത്തിനു പിന്നാലെ കേരളത്തിലെ മൂന്നാമത് ശാഖയാണിത്. വിദ്യാഭ്യാസ രംഗത്ത ശോഭനമായ ഭാവി ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദഗ്ധ മാര്‍ഗനി
ര്‍ദേശവും ശരിയായ പിന്തുണയും നല്‍കാന്‍ ഫെയര്‍ ഫ്യൂച്ചര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ ഡോ. എസ് രാജ് പറഞ്ഞു.

കഴിഞ്ഞ 19 വര്‍ഷമായി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ഫെയര്‍ ഫ്യൂച്ചറിന്റെ വളര്‍ച്ചയുടെ സുപ്രധാന ഘട്ടമാണ് പാതിയ ബാഞ്ച് ഉദ്ഘാടനം. അന്താരാഷ്ട്ര വിദ്യാഭ്യാസ അവസരങ്ങള്‍ നേടാന്‍ വിദ്യര്‍ഥികളെ സുഗമമാക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഫെയര്‍
ഫ്യൂച്ചര്‍, വിദേശത്ത് പഠിക്കുന്നതിന്റെ സങ്കീര്‍ണതകള്‍ അനായാസം മറികടക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് വ്യക്തിഗത പിന്തുണയ്ക്കും മാര്‍ഗനിര്‍ദേശത്തിനും മുന്‍ഗണന നല്‍കുന്നു.

ഇന്ത്യയില്‍ കൂടുതല്‍ ഓഫിസുകളും വിദേശത്ത് അസോസിയേറ്റ് ഓഫിസുകളും തുറന്ന് വിപുലീകരണ പാതയിലാണ് ഫെയര്‍ഫ്യൂച്ചര്‍. ഫെയര്‍ ഫ്യൂച്ചര്‍ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഇന്ന് കാനഡ, യുഎസ്എ, യുകെ,യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളെ പ്രതിനിധീകരിക്കുന്നു.