ആദ്യ ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോറുമായി ഏഷ്യന്‍ പെയിന്റ്‌സ്

Posted on: March 9, 2024

തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ പെയിന്റ് ആന്‍ഡ് ഡെക്കോര്‍ കമ്പനിയായ ഏഷ്യന്‍ പെയിന്റ്‌സ് അതിന്റെ ആദ്യ പ്രീമിയം മള്‍ട്ടി-കാറ്റഗറി അലങ്കാര ഷോറൂമായ ‘ബ്യൂട്ടിഫുള്‍ ഹോംസ് കോഴിക്കോട് ആരംഭിച്ചു. വിപി കോംപ്ലക്‌സില്‍ ഹൈലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഏഷ്യന്‍ പെയിന്റ്‌സ് ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍ഏഷ്യന്‍ പെയിന്റ്‌സ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ അമിത് സിംഗലെ ഉദ്ഘാടനം ചെയ്തു.

മൂന്ന് നിലകളിലായി 5,250 ചതുരശ്രയടിയില്‍ പരന്നുകിടക്കുന്ന കോഴിക്കോട്ടെ ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍, ഫര്‍ണിച്ചര്‍, ബാത്ത്, ലൈറ്റുകള്‍, സോഫ്റ്റ് ഫര്‍ണിഷിംഗ്, പരവതാനികള്‍, മോഡുലാര്‍ അടുക്കളകള്‍, വാര്‍ഡ്രോബുകള്‍, കിടക്കകള്‍, സുരക്ഷിതമായ പെയിന്റിംഗ് സേവനങ്ങള്‍ തുടങ്ങി എല്ലാ ഹോം വിഭാഗങ്ങളിലുമുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ‘ഫിജിറ്റല്‍’ (ഫിസിക്കല്‍ – ഡിജിറ്റല്‍) അനുഭവം നല്‍കുന്ന ഏകജാലക സ്ഥാപനമാണ്. സന്ദര്‍ശകര്‍ക്ക് വൈറ്റ് ടീക്കില്‍ നിന്നുള്ളവിശിഷ്ടമായ അലങ്കാര ലൈറ്റിംഗ് ശേഖരവും വെതര്‍ സിലിന്റെ യുപിവിസി ജാലകങ്ങളുടെയും വാതിലുകളുടെയും വിശാലമായ ശ്രേണിയും ആസ്വദിക്കാം.

ബ്യൂട്ടിഫുള്‍ ഹോംസ് സ്റ്റോര്‍ വിദഗ്ധ കണ്‍സള്‍ട്ടേഷനുകള്‍ വാഗ്ദാനം ചെയ്യുക വഴി സമഗ്രമായ എന്‍ഡ്-ടു-എന്‍ഡ് ഡിസൈന്‍ സൊല്യൂഷനുകള്‍ നല്‍കുകയും ഉപയോക്താക്കളെ അവരുടെ സ്വപ്ന ഭവനങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍സഹായിക്കുകയും ചെയ്യുന്നു.