വലിയ വിമാന സര്‍വീസ് പുനരാരംഭിക്കണം : കരിപ്പൂര്‍ വിമാനത്താവള ഉപദേശക സമിതി

Posted on: September 10, 2020


മലപ്പുറം : കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഉപദേശകസമിതി യോഗ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ചെറിയ വിമാനം അപകടത്തില്‍പെട്ട സാഹചര്യത്തിലാണു വലിയ വിമാനങ്ങള്‍ പിന്‍വലിച്ചത്. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി നിയന്ത്രണം താത്ക്കാലികം മാത്രമാണെന്നു നേരത്തെ തന്നെ വ്യോമയാനവകുപ്പ് അറിയിച്ചതാണ്. ഇത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ എംപിമാരുടെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിയെ കാണാനും തീരുമാനിച്ചു. നിലവില്‍ എയര്‍ഇന്ത്യ. സൗദി എയര്‍ എന്നിവക്കു പുറമെ കുവൈത്ത്, ഖഅത്തര്‍ എയര്‍വേസ്, എമിറേറ്റ്‌സ് എന്നിവയുടെ വലിയ വിമാനങ്ങളും കരിപ്പൂരില്‍ അനുമതിആവശ്യപ്പെട്ട് രംഗത്തുണ്ട്.

ആഭ്യന്തര സര്‍വീസുകള്‍ കൂടുതല്‍ പ്രനസ്ഥാാപിക്കണം യാത്രക്കാരുടെ തിരക്ക് രാജ്യത്തെ മിക്ക വലിയ കേന്ദ്രങ്ങളിക്കുമുണ്ട്. വിമാനത്താവള അപകടത്തില്‍പെട്ടവര്‍ക്ക് പെട്ടെന്ന് നഷ്ടപരിഹാരം നല്‍കണം. യാത്രക്കാരുടെ ബഗേജുകള്‍ 80 ശതമാനവും കൈമാറി യതായി എയര്‍പോര്‍ട്ട് അഥോറിറ്റി യോഗത്തില്‍ വ്യക്തമാക്കി.

വിമാന താവളത്തിന്റെ വികസനത്തിന് പ്രദേശവാസികളുടെ ദുരിതത്തിലാക്കാതെ ആവശ്യമായ – നഷ്ടപരിഹാരം നല്‍കി സ്ഥലമേറ്റെടുക്കണം. ഏറ്റവും അനിവാര്യമായ വികസനത്തിന് ആവശ്യമായ സ്ഥലം മാത്രമാണ് ഏറ്റെടുക്കേണ്ടത്. നിലവില്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ സ്ഥലംകൂടി പ്രയോജനപ്പെടുത്തിയാവും ഭൂമിഎറ്റെടുക്കുക. ഇതില്‍ പഠനം നടാന്‍ എയര്‍പോര്‍ട്ട് ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.

യോഗത്തില്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി. എന്‍. കുഞ്ഞാലിക്കുട്ടി എം. പി. അധ്യക്ഷനായി. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷിര്‍, എം.കെ. രാഘവന്‍, എം.എല്‍.എമാരായ ടി.വി. ഇബ്രാഹിം, പി. അബ്ദുള്‍ഹമിദ്, മലപ്പുറം ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീനിവാസ റാവു, മുന്‍എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജി, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. സി. ഷീബി, സി ഇ ചാക്കുണ്ണി, ഷഹീദ്, വിമാത്തവാളത്തിലെ ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍സംബന്ധിച്ചു.

 

TAGS: Karipur Airport |