കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി

Posted on: June 30, 2021

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ലൈസന്‍സ് 2023 ജൂണ്‍ 28 വരെപുതുക്കി നല്‍കി. ഉപാധികളില്ലാതെ ഡിജിസിഎ പുതുക്കി നല്‍കിയ തീരുമാനം പ്രവാസികള്‍ക്കും കയറ്റുമതിക്കാര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രതീക്ഷനല്‍കുന്നതാണ്.

നടപടി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്തു. കോഴിക്കോട്ടു നിന്ന് ഗള്‍ഫ് മേഖലയിലേക്ക് യാത്രാവിമാന സര്‍വീസ് അനുവദിക്കുന്ന മുറയ്ക്ക് വലിയ വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ കുറഞ്ഞ നിരക്കിലും യാത്ര ചെയ്യുന്നതിനും കയറ്റുമതി നടത്തുന്നതിനും അവസരം ലഭിക്കും.

വിദേശരാജ്യങ്ങളിലേക്കു, പ്രത്യേകിച്ചു യുഎഇ യിലേക്കുള്ള യാത്രാ വിലക്കു നീക്കുന്നതിന് ഉന്നതഇടപെടല്‍ അനിവാര്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ചു മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

യോഗത്തില്‍ പ്രസിഡന്റ് ഷവലിയര്‍ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. ഡോ.എ.വി. അനുപ് ,സു
ബൈര്‍ കൊളക്കാടന്‍, എം.വി. മാധവന്‍, ,അഡ്വ.എം.കെ. അയ്യപ്പന്‍, പി. ഐ. അജയന്‍, കുന്നോത്ത് അബൂബക്കര്‍, എം.വി. കുഞ്ഞാമു, കെ.എ. മൊയ്തീന്‍കുട്ടി,ജോണി പാറ്റാനി, ഇ.പി. മോഹന്‍ദാസ്, കെ.സി. മാത്യു മൂലപ്പാട്, കെ. എന്‍, ചന്ദ്രന്‍ ,സി.വി.ജോസി ,സി. സി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: Karipur Airport |