വിമാന ഇന്ധന നികുതി കുറച്ചു

Posted on: August 13, 2020

തിരുവനന്തപുരം : കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്കുള്ള ഇന്ധന (എടിഎഫ്) നികുതി നിരക്ക് 5 ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി കുറച്ചു.

പത്ത് വർഷത്തേക്ക് ആണ് ഇളവ്. ഈ തീരുമാനം വിമാനടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയേക്കും.