നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്

Posted on: April 27, 2024

കൊച്ചി : രാജ്യത്തെ 120 നിസാന്‍ സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ്പ് ക്യാപ് ആരംഭിച്ചു. ജൂണ്‍ 15 വരെ നടക്കുന്ന ക്യാംപുകളില്‍ ഉപയോക്താക്കള്‍ക്ക് ലേബര്‍ ചാര്‍ജില്‍ 20 ശതമാനം ഡിസ്‌കൗണ്ടിനു പുറമേ, മൂല്യ വര്‍ധിത സേവനങ്ങള്‍ക്ക് 10 ശതമാനം അധിക ഇളവും ലഭിക്കും.

നിസാന്‍ വണ്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ സര്‍വീസ് ബുക്ക് ചെയ്യാം. ഡാറ്റ് സന്‍ വാഹനങ്ങള്‍ക്കും പങ്കെടുക്കാം.

 

TAGS: Nissan |