ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218 കോടി രൂപ അറ്റലാഭം

Posted on: April 27, 2024

കൊച്ചി : മാര്‍ച്ചില്‍ അവസാനിച്ച ക്വര്‍ട്ടറില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി രൂപ അറ്റലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വര്‍ധന. 2023 സാമ്പത്തിക വര്‍ഷം നാലാം ക്വര്‍ട്ടറില്‍ 840 കോടി രൂപയായിരുന്നു അറ്റലാഭം. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയര്‍ന്നതുമാണ് പുണെ ആസ്ഥാനമായ ബാങ്കിന്റെ കുതിപ്പിന് കാരണം.

നാലാം ക്വര്ട്ടറില്‍ ആകെ വരുമാനം 6,488 കോടി രൂപയാണ്, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,317 കോടി ആയിരുന്നു. ഇത്തവണ പലിശ വരുമാനം 5,467കോടി. മുന്‍ വര്‍ഷത്തേത് 4,495 കോടി. ബാങ്കിന്റെ ഓഹരിയൊന്നിന് 1.4 രൂപ ഡിവിഡന്റ് നല്‍കാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തു. അധിക ഓഹരി വില്‍പനയിലൂടെ 7,500 കോടി രൂപ സമാഹരിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. മികച്ച പ്രവര്‍ത്തന ഫലത്തെത്തുടര്‍ന്ന് ഇന്നലെ ബാങ്കിന്റെ ഓഹരി വില വിപണിയില്‍ 4 ശതമാനത്തിനടുത്ത് ഉയര്‍ന്നു.