സിഎസ്ബി ബാങ്കിന് 567 കോടി അറ്റാദായം

Posted on: April 27, 2024

കൊച്ചി : സിഎസ്ബി ബാങ്ക് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 567 കോടി രൂപ അറ്റാദായം കൈവരിച്ചു.

മുന്‍വര്‍ഷത്തെ 547 കോടി രൂപയെക്കാള്‍ 4% വര്‍ധനയാണിത്. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 10% വര്‍ധിച്ച് 780 കോടി രൂപയിലും എത്തി.

അറ്റ പലിശ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 11% വര്‍ധിച്ച് 1476 കോടിയിലെത്തി. പലിശ ഇതര വരുമാനത്തില്‍ 85% വളര്‍ച്ചയാണു കൈവരിച്ചത്. അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.51 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിസിനസില്‍ 20% വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതായി മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രലായ് മൊണ്ടല്‍ പറഞ്ഞു.

 

TAGS: CSB Bank |