എസ് പി എഫിന് ഡിഎൽഡി പുരസ്‌കാരം

Posted on: September 26, 2014

SPFRealty-CityScape-Award-b

ദുബായ് റിയൽഎസ്റ്റേറ്റ് മാർക്കറ്റിലെ പ്രമുഖ കമ്പനികളിലൊന്നായ എസ് പി എഫ് റിയലിട്ടിക്ക് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ (ഡിഎൽഡി) മികച്ച റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനത്തിനുള്ളപുരസ്‌കാരം.

സിറ്റിസ്‌കേപ് ഗ്ലോബൽ 2014 നോട് അനുബന്ധിച്ച് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങിൽ ഡിഎൽഡി ഡയറക്ടർ ജനറൽ സുൽത്താൻ ബട്ടി ബിൻ മെജിറെനിൽ നിന്നും എസ് പി എഫ് മാനേജിംഗ് ഡയറക്ടർ മഹേന്ദ്രസിംഗ് പുരസ്‌കാരം ഏറ്റുവാങ്ങി. എസ് പി എഫിന്റെ പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണ് ഡിഎൽഡി പുരസ്‌കാരമെന്ന് അൽ മക്തൂം ഹാളിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മഹേന്ദ്രസിംഗ് പറഞ്ഞു.

SPF-Realt--City-Scape-Broke

2005 ൽ ദുബായിൽ പ്രവർത്തനമാരംഭിച്ച എസ് പി എഫിന് ഇതേവരെ അഞ്ച് ലക്ഷം ഇടപാടുകാരുണ്ട്. റിയൽ എസ്റ്റേറ്റ്‌മേഖലയിൽ സെയിൽ ബ്രോക്കറേജ്, ലീസ് ബ്രോക്കറേജ് സേവനങ്ങളാണ് എസ് പി എഫ് നൽകി വരുന്നതെന്നും മഹേന്ദ്രസിംഗ് പറഞ്ഞു.