ഹോം സൊല്യൂഷന്‍സ് മേഖലയില്‍ മാറ്റങ്ങളുമായി ഓ യെസ് ഹോം

Posted on: February 20, 2023

കൊച്ചി : ഹോം കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ്, ഹോം ഓട്ടൊമേഷന്‍, മെയിന്റനന്‍സ് സേവ
നങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ട കമ്പനിയാണ് ഓ യെസ് ഹോം സൊല്യൂഷന്‍സ്. എല്ലാ മേഖല
കളിലും നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ കൃത്യവും കാര്യക്ഷമവുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യാനും അവരുടെ സംതൃപ്തി ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

25,000ലധികം ഓണ്‍ലൈന്‍ സേവന ഉപയോക്താക്കളും 1500ഓളം സേവന പങ്കാളികളുടെയും കമ്പനികളുടെ
യും വിപുലമായ ശൃംഖലയുള്ള ഓ യെസ് ഹോം സൊല്യൂഷന്‍സ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ളപുതിയ വിപണികളിലേക്ക് അതിന്റെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിന് ഒരുങ്ങുകയാണ്.

അവരുടെ ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊജക്റ്റുകളുടെ പുരോഗതി ട്രാക്ക് ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും എളുപ്പമാക്കുകയും സുഗമവും തടസഹിതവു
മായ അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു.

TAGS: Oh Yes |