ശോഭ ഹാർട്ട്‌ലാൻഡ് ആകർഷകമായ നിക്ഷേപം

Posted on: May 14, 2016

Sobha-Hartland-villas-Big

ദുബായ് : പ്രമുഖ ഡെവലപ്പറായ ശോഭ ദുബായ് നഗരത്തിന്റെ ഹൃദയഭാഗത്ത് അവതരിപ്പിക്കുന്ന ആഡംബര പാർപ്പിട പദ്ധതിയായ ശോഭ ഹാർട്ട്‌ലാൻഡ് മികച്ച നിക്ഷേപ അവസരമാണ് പ്രവാസികൾക്കും ഉന്നത വരുമാനക്കാരായ ഇന്ത്യക്കാർക്കും വാഗ്ദാനം ചെയ്യുന്നത്. സിഗ്‌നേച്ചർ വില്ലകൾ, അപ്പാർട്ട്‌മെന്റുകൾ, ടൗൺ ഹൗസുകൾ, സെമി ഡിറ്റാച്ച്ഡ് വില്ലകൾ എന്നിവയാണ് ദുബായ് വാട്ടർ കനാലിന് സമീപം ഒരുങ്ങുന്ന ശോഭ ഹാർട്ട്‌ലാൻഡിലുള്ളത്.

ദുബായില പ്രധാന ആകർഷണങ്ങളെല്ലാം മൂന്ന് കിലോമീറ്റർ ചുറ്റളവിലാണെന്നതും ശോഭ ഹാർട്ട്‌ലാൻഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സിറ്റിയിൽ 80 ലക്ഷം ചതുരശ്രയടി റിസോർട്ട് സ്‌റ്റൈൽ ലക്ഷ്വറി ഡെവലപ്‌മെന്റും 24 ലക്ഷം ചതുരശ്രയടി ഓപ്പൺ ഗ്രീൻ സ്‌പേസും ഉൾപ്പെടുന്നതാണ് ശോഭ ഹാർട്ട്‌ലാൻഡ്.

ഫ്രീ ഹോൾഡ് പ്രോപ്പർട്ടിയായ ശോഭ ഹാർട്ട്‌ലാൻഡിലെ പാർപ്പിടങ്ങളുടെ സ്‌പെഷൽ പ്രൈസ് 2.3 കോടി രൂപ മുതലാണ് ആരംഭിക്കുന്നത്. ആകർഷകമായ പേമെന്റ് പ്ലാനുകൾ നിക്ഷേപകർക്ക് ലഭ്യമാണ്. നിക്ഷേപകർക്ക് ദുബായിൽ സ്വന്തം വീടിനൊപ്പം വിസയും സ്വന്തമാക്കാനാകും. റിസർവ് ബാങ്കിന്റെ പുതിയ നിബന്ധന പ്രകാരം ഇന്ത്യക്കാർക്ക് വിദേശത്ത് വസ്തു വാങ്ങുന്നതിന് 250,000 ഡോളർ വരെ അയ്ക്കാമെന്നതും ശോഭ ഹാർട്ട്‌ലാൻഡിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാണ്.

നിക്ഷേപകർക്ക് നേരിൽ കാണുന്നതിന് ഷോ വില്ലകളും അപ്പാർട്ട്‌മെന്റുകളും റെഡിയാണെന്ന് ശോഭ ഗ്രൂപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ +971 800 999 999 എന്ന നമ്പരിൽ ലഭ്യമാണ്.