May 2024
എസ് പി എഫ് റിയലിട്ടി വിറിഡിയന് സമാരംഭം
Posted on: September 9, 2015
ദുബായ് : പതിന്നാലാമത് സിറ്റിസ്‌കേപ് ഗ്ലോബൽ എക്‌സിബിഷനിൽ യുഎഇ ഫ്രീഹോൾഡ് മേഖലയിലെ മുൻനിര റിയൽഎസ്‌റ്റേറ്റ് ബ്രോക്കറായ എസ് പി എഫ് റിയലിട്ടി ദി ഫീൽഡ്‌സിന്റെ രണ്ടാമത്തെ പദ്ധതി വിറിഡിയന് തുടക്കം കുറിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം സിറ്റിയിൽ ഒരു ബില്യൺ ദിർഹംസ് ചെലവിൽ നടപ്പാക്കുന്ന ഹൈഎൻഡ് റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയുടെ രണ്ടാംഘട്ടമാണ് വിറിഡിയൻ.
സമകാലീന ശൈലിയിലുള്ള 326 ടൗൺ ഹൗസുകളാണ് പദ്ധതിയിലുള്ളത്. ഡൗൺടൗൺ ദുബായ്ക്ക് സമീപം ഹൈവേകളിലേക്ക് എളുപ്പം എത്താവുന്ന സ്ഥലത്താണ് പദ്ധതി പ്രദേശം. പാർക്കുകൾ, ഷോപ്പിംഗ് സെന്ററുകൾ, ബിസിനസ് ഡിസ്ട്രിക് ടുകൾ, വിദ്യാഭ്യാസ സോണുകൾ എന്നിവ വിറിഡിയന്റെ ഭാഗമായിരിക്കും. പദ്ധതി 2019 ജനുവരിയിൽ പൂർത്തിയാകും. ഈ പദ്ധതിക്ക് ഉയർന്ന ഡിമാൻഡ് ആണ് പ്രതീക്ഷിക്കുന്നതെന്ന് എസ് പി എഫ് റിയലിട്ടി മേധാവി രഞ്ജിത്ത് ചവാൻ പറഞ്ഞു.
TAGS: SPF Realty |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്