ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോ സര്‍വ്വീസ്

Posted on: April 26, 2024

കൊച്ചി : കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ എല്ലാ വിമാനങ്ങളിലും ഭക്ഷണം നല്‍കുന്നതിന് അടുത്ത 4 വര്‍ഷത്തേക്കുള്ള കരാര്‍ കാസിനോ എയര്‍ കാറ്ററേഴ്‌സ് ആന്‍ഡ് ഫ്‌ലൈറ്റ് സര്‍വീസസ് (സിഎഎഫ്എസ്)നേടി.

ജൂണ്‍ 1 മുതല്‍ ഇത്തിഹാദ് വിമാനങ്ങളില്‍ കാസിനോയുടെ കേരള വിഭവങ്ങളുള്‍പ്പെടെയുള്ളരുചി ഭേദങ്ങള്‍ രുചിക്കാം. കേരളത്തില്‍ നിന്നുള്ള നാടന്‍വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീന്‍ ഉലര്‍ത്ത്, മീന്‍കറി, മീന്‍ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരന്‍, ബിരിയാണി, പഴപ്രഥമന്‍ തുടങ്ങിയവ ഉച്ചത്തെയും രാത്രിയിലെയും വിഭവങ്ങളിലും ഇടിയപ്പം, കടലക്കറി, വിവിധതരം ഉപ്പുമാവുകള്‍, ഇഡലി, വട സാമ്പാര്‍ തുടങ്ങിയവ പ്രഭാത ഭക്ഷണപട്ടികയിലും ഉണ്ട് എന്ന് സിഎഎഫ്എസ്‌സിഇഒ വി.ബി.രാജന്‍, ഇത്തിഹാദ് എയര്‍വേയ്‌സ് ഗ്ലോബല്‍ കളിനറി ഡെവലപ്‌മെന്റ് മാനേജര്‍നദീം ഫറൂഖ്, കാസിനോ എയര്‍കാറ്ററേഴ്‌സ് കോര്‍പറേറ്റ് ഷെഫ് ശഖരന്‍ എന്നിവര്‍ അറിയിച്ചു.

 

TAGS: Ethihad Airways |