കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി വരുന്ന ടെര്‍മിനല്‍ രണ്ടിന്റെ മറ്റൊരു കരാര്‍ കൂടി ഗോദ്‌റെജ് ഇന്റീരിയോക്ക്

Posted on: July 5, 2023

കൊച്ചി : ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്റ് ബോയ്‌സിന്റെ ഗോദ്‌റെജ് ഇന്റീരിയോ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടിലുള്ള ഇന്റീരിയര്‍ എംഇപി ജോലികളുടെ കരാര്‍ കരസ്ഥമാക്കി. ഈ ഹെറിറ്റേജ് ബില്‍ഡിംഗ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സിയാലിന്റെ മുഖ്യ പ്രൊജക്ടാണിത്. 55,000 ചതുരശ്ര അടിയിലായി സിവില്‍ ഫിനിഷ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍, എച്ച് വി എസി, ഇഎല്‍വി, തുടങ്ങിയവ അടക്കമുള്ള ജോലികളാണ് ഇതിലൂടെ നടപ്പാക്കുക.

കൊച്ചി വിമാനത്താവളത്തിലെ പുതുക്കല്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 2015 മുതല്‍ ഗോദ്‌റെജ് ഇന്റീരിയോ സഹകരിച്ചു വരുന്നുണ്ട്. സിയാലുമായി സഹകരിക്കുന്ന മൂന്നാമത്തെ പദ്ധതിയാണിത്. ഒന്‍പതു മാസമാണ് നിലവിലുള്ള പദ്ധതി പൂര്‍ത്തിയാക്കാനുള്ള കാലാവധി.

2024-ല്‍ പ്രവര്‍ത്തന ക്ഷമമാകുന്ന ഈ പദ്ധതി യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങളാകും ലഭ്യമാക്കുകയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഗോദ്‌റെജ് ഇന്റീരിയോ സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സ്വപ്നീല്‍ നഗാര്‍കര്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിലും സുരക്ഷ, ഗുണനിലവാരം, സമയക്രമമനുസരിച്ചു പൂര്‍ത്തിയാക്കല്‍ തുടങ്ങിയവയിലും ഏറ്റവും മികവാണു ഗോദ്‌റെജ് ഇന്റീരിയോ പുലര്‍ത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

TAGS: Godrej Interio |