എസ് പി എഫ് റിയലിട്ടിക്ക് ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്

Posted on: January 1, 2015

SPF-Reality-arabian-propert

ദുബായിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കിംഗ് സ്ഥാപനമായ എസ് പി എഫ് റിയലിട്ടിക്ക് മൂന്നു വിഭാഗങ്ങളിൽ ഇന്റർനാഷണൽ പ്രോപ്പർട്ടി അവാർഡ്. ഹൈലി കമൻഡഡ് റിയൽ എസ്റ്റേറ്റ് ഏജൻസി, ഹൈലി കമൻഡഡ് റിയൽഎസ്റ്റേറ്റ് എജൻസി ഇൻ മാർക്കറ്റിംഗ്, ഹൈലി കമൻഡഡ് റിയൽഎസ്റ്റേറ്റ് വെബ്‌സൈറ്റ് എന്നീ വിഭാഗങ്ങളിലാണ് എസ് പി എഫ് പുരസ്‌കാരം നേടിയത്.

നേരത്ത റിയൽഎസ്റ്റേറ്റ് ബ്രോക്കറേജ് സിഇഒ ഓഫ് ദ ഇയർ ആയി എസ് പി എഫ് മാനേജിംഗ് ഡയറക്ടർ മഹേന്ദ്രസിംഗിനെ തെരഞ്ഞെടുത്തിരുന്നു. സെയിൽ ബ്രോക്കറേജ്, ലീസ് ബ്രോക്കറേജ് മേഖലകളിലാണ് എസ് പി എഫ് റിയലിട്ടി പ്രവർത്തിക്കുന്നത്. അഞ്ച് ലക്ഷം നിക്ഷേപകരുടെ ഡാറ്റാ ബേസ് എസ് പി എഫിനുണ്ട്.