അസറ്റ് ഹോംസ് : പാര്‍പ്പിട പദ്ധതികള്‍ക്ക് കൊച്ചിയില്‍ തുടക്കം കുറച്ചു

Posted on: November 28, 2023

കൊച്ചി : പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസിന്റെ 106 ാമതും 107-ാമതും പാര്‍പ്പിട പദ്ധതി
കള്‍ക്ക് കൊച്ചിയില്‍ തുടക്കം.

ഇടപ്പള്ളിയില്‍ നിര്‍മാണമാരംഭിച്ച 2, 3, 4 ബിഎച്ച്‌കെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളുടെ അസറ്റ് ദി ഗ്രാന്‍ഡ് എന്‍ട്രി, ചേരാനെല്ലൂരിലെ 2, 3 ബിഎച്ച്‌കെ ലക്ഷ്വറി അപാര്‍ട്ടുമെന്റുകളുടെ ശ്രേയസ് എന്നിവയാണ് പുതിയ പദ്ധതികള്‍. 17-ാം വാര്‍ഷികം പ്രമാണിച്ച് 2023 ഡിസംബര്‍ 5നകം പാര്‍പ്പിടങ്ങള്‍ ബുക്കു ചെയ്യുന്നവര്‍ക്ക് 17 ഗ്രാം സ്വര്‍ണനാണയം സമ്മാനമായി നല്‍കുന്ന പദ്ധതി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ വി. സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു.

17 വര്‍ഷത്തിനിടെ 76 പദ്ധതികള്‍പൂര്‍ത്തിയാക്കി. കൊച്ചിയില്‍ നിര്‍മാണമാരംഭിച്ച പുതിയ പദ്ധതികളുള്‍പ്പെടെ സംസ്ഥാനത്തെ 9 ജില്ലകളില്‍ 31 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വിവരങ്ങള്‍ക്ക് assethomes.in

 

TAGS: Asset Homes |