ടെസ്ലയുടെ റോബട്ട്

Posted on: April 26, 2024

കൊച്ചി : മനുഷ്യനെപ്പോലെ പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വില്‍പനയ്‌ക്കെത്തിക്കുമെന്ന് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്.

വ്യവസായ മേഖലയിലടക്കം തൊഴിലാളികള്‍ക്കു പകരം ഉപയോഗിക്കാവുന്ന ഇത്തരം റോബട്ടുകളെ വിവിധ കമ്പനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ്, ടെസ്ല ഒരു മുഴം മുന്‍പേ എറിയുന്നത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന ഒപ്റ്റിമസ് എന്നു പേരിട്ടിരിക്കുന്ന ടെസ്ലയുടെ റോബട്ട് ഈ വര്‍ഷം പരീക്ഷണ പ്രവര്‍ത്തനം തുടങ്ങുമെന്നും മസ്‌ക് നിക്ഷേപക യോഗത്തില്‍ അറിയിച്ചു. ജപ്പാനില്‍ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകള്‍ വികസിപ്പിക്കുന്നുണ്ട്.

TAGS: Tesla Robot |