പ്രോപ്പർട്ടി ആപ്പുമായി എസ് പി എഫ് റിയലിട്ടി

Posted on: February 27, 2015

SPF-Realty-Millennium-Squarദുബൈ : യുഎഇയിലെ പ്രമുഖ റിയൽഎസ്റ്റേറ്റ് ബ്രോക്കിംഗ് സ്ഥാപനമായ എസ് പി എഫ് റിയലിട്ടി മിലേനിയം സ്‌ക്വയറിന്റെ മൊബൈൽ ആപ്പ് പുറത്തിറക്കി. ഒരു ഭവനപദ്ധതിക്കു വേണ്ടി മാത്രമുള്ള റിയലിട്ടി ആപ്ലിക്കേഷൻ ഗൾഫ് മേഖലയിലെ ആദ്യ സംരംഭമാണ്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് പ്രോപ്പർട്ടി ആപ്, ദുബൈ മെയ്ദനിലെ മിലേനിയം സ്‌ക്വയറിന്റെ ത്രിമാന അനുഭവം ലഭ്യമാക്കും.

നിലവിൽ ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിട്ടുള്ളത്. വൈകാതെ ഐഒഎസ് ഡിവൈസുകൾക്കുള്ള ആപ്ലിക്കേഷനും ലഭ്യമാക്കുമെന്ന് എസ് പി എഫ് റിയലിട്ടി മാർകോം ഹെഡ് അനിരുദ്ധ് വി. നടുവത്ത് പറഞ്ഞു.