റെയ്ല്‍വേയ്ക്ക് അലുമിനിയം ചരക്ക് വാഗണുകള്‍ നിര്‍മിക്കാന്‍ ഹിന്‍ഡാല്‍കോ- ടെക്‌സ്‌മോ കരാര്‍

Posted on: August 14, 2023

കൊച്ചി : ഇന്ത്യന്‍ റെയ്ല്‍വെയ്ക്ക് ആവശ്യമായ അത്യാധുനിക അലുമിനിയം ചരക്ക് വാഗണുകളും കോച്ചുകളും ഹിന്‍ഡാല്‍കോയും ടെക്‌സ്ാകോയും ചേര്‍ന്ന് നിര്‍മിക്കും. ഇതിനുള്ള കരാറില്‍ ഒപ്പുവെച്ചതായി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്റ്റര്‍ സതീഷ് പൈ അറിയിച്ചു.

ഇന്ത്യന്‍ റെയ്ല്‍വേയുടെ ചരക്ക് ഗതാഗത ശേഷി ഇരട്ടിയാക്കിക്കൊണ്ട് ചരക്കുഗതാഗതത്തിന്റെ 45 ശതമാനം വിപണി വിഹിതം സ്വന്തമാക്കാനായി ഇന്ത്യന്‍ റെയ്ല്‍വേ നടപ്പാക്കുന്ന ‘മിഷന്‍ 3000 മില്യണ്‍ ടണ്‍ പദ്ധതിയുടെ ഭാഗമായാണ് ഹിന്‍ഡാല്‍കോയ്ക്ക് നൂതനമായ അലുമിനിയം വാഗണുകള്‍ നിര്‍മിക്കുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നത്.

180 ടണ്‍ ഭാരം കുറഞ്ഞതും 19 ശതമാനം ഉയര്‍ന്ന വാഹകശേഷിയും തേയ്മാനം ഗണ്യമായി കുറവുമുള്ള ആധുനിക അലുമിനിയം കോച്ചുകള്‍ കൂടുതലായി ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ ഊര്‍ജ ഉപയോഗവും കുറഞ്ഞ കാര്‍ബണ്‍ പുറന്തള്ളലും കൂടിയ ചരക്ക് ശേഷിയും ഉയര്‍ന്ന വേഗതയും കൈവരിക്കാന്‍ റെയ്ല്‍വേയ്ക്ക് സാധിക്കും.

റെയ്ല്‍വേയുടെ ഈ അതിവേഗ വികസനത്തിന് അലുമിനിയം കോച്ചുകളുടെ ഉപയോഗം ഗതിവേഗം പകരുമെന്ന് ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എന്‍ജിനീയറിംഗ ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ സുദീപ്ത മുഖര്‍ജി വ്യക്തമാക്കി.